Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Building Fire

ഡ​ൽ​ഹി​യി​ൽ കെ​ട്ടി​ട​ത്തിനു തീ​പി​ടി​ച്ച് മൂ​ന്നു പേ​ർ മ​രി​ച്ചു

ന്യൂ​​​​ഡ​​​​ൽ​​​​ഹി: തെ​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ൻ ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ ഗോ​​​​വി​​​​ന്ദ്പു​​​​രി​​​​യി​​​​ൽ അ​​​​ഞ്ചു​​​​നി​​​​ല കെ​​​​ട്ടി​​​​ട​​​​ത്തി​​​​ലു​​​​ണ്ടാ​​​​യ തീ​​​​പി​​​​ടി​​​​ത്ത​​​​ത്തി​​​​ൽ ഒ​​​​രു കു​​​​ടും​​​​ബ​​​​ത്തി​​​​ലെ മൂ​​​​ന്നു പേ​​​​ർ മ​​​​രി​​​​ച്ചു. മൂ​​​​ന്നാം നി​​​​ല​​​​യി​​​​ൽ താ​​​​മ​​​​സി​​​​ച്ചി​​​​രു​​​​ന്ന പ​​​​ങ്ക​​​​ജ് (28), അ​​​​മ്മ ഗു​​​​ഡ്ഡി (50), പ​​ങ്ക​​ജി​​ന്‍റെ സ​​​​ഹോ​​​​ദ​​​​രി സോ​​​​ണി (20) എ​​​​ന്നി​​​​വ​​​​രാ​​​​ണ് മ​​​​രി​​​​ച്ച​​​​ത്.

പ​​​​ങ്ക​​​​ജി​​​​ന്‍റെ മ​​​​റ്റൊ​​​​രു സ​​​​ഹോ​​​​ദ​​​​രി​​​​യാ​​​​യ മോ​​​​നി (18), 70 വ​​​​യ​​​​സു​​​​കാ​​​​രി​​​​യാ​​​​യ അ​​​​മ്മൂ​​​​മ്മ എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​റ്റു. ഇ​​​​വ​​​​രെ സ​​​​ഫ​​​​ദ​​​​ർ​​​​ജം​​​​ഗ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലും എ​​​​യിം​​​​സ് ട്രോ​​​​മ സെ​​​​ന്‍റ​​​​റി​​​​ലു​​​​മാ​​​​യി പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു.

വെ​​​​ള്ളി​​​​യാ​​​​ഴ്ച പു​​​​ല​​​​ർ​​​​ച്ചെ 2.31നാ​​​​ണ് തീ​​​​പി​​​​ടി​​​​ത്ത​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് പോ​​​​ലീ​​​​സി​​​​ന് വി​​​​വ​​​​രം ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത്. കെ​​​​ട്ടി​​​​ട​​​​ത്തി​​​​ന്‍റെ താ​​​​ഴ​​​​ത്തെ നി​​​​ല​​​​യി​​​​ലു​​​​ണ്ടാ​​​​യ ഷോ​​​​ർ​​​​ട്ട് സ​​​​ർ​​​​ക്യൂ​​​​ട്ടാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ന് കാ​​​​ര​​​​ണ​​​​മെ​​​​ന്നാ​​​​ണ് പ്രാ​​​​ഥ​​​​മി​​​​ക നി​​​​ഗ​​​​മ​​​​നം. താ​​​​ഴ​​​​ത്തെ നി​​​​ല​​​​യി​​​​ൽ പാ​​​​ർ​​​​ക്ക് ചെ​​​​യ്തി​​​​രു​​​​ന്ന ആ​​​​റ് ഇ​​​​രു​​​​ച​​​​ക്ര വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് തീ ​​​​പ​​​​ട​​​​രു​​​​ക​​​​യും, തു​​​​ട​​​​ർ​​​​ന്നു​​​​ണ്ടാ​​​​യ പു​​​​ക കെ​​​​ട്ടി​​​​ട​​​​ത്തി​​​​ലു​​​​ട​​​​നീ​​​​ളം അ​​​​തി​​​​വേ​​​​ഗം വ്യാ​​​​പി​​​​ക്കു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു.

കെ​​​​ട്ടി​​​​ട​​​​ത്തി​​​​ൽ ഒ​​​​ൻ​​​​പ​​​​ത് കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ താ​​​​മ​​​​സി​​​​ച്ചി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും, പ​​​​ല​​​​രും അ​​​​വ​​​​ധി​​​​ക്ക് നാ​​​​ട്ടി​​​​ൽ പോ​​​​യി​​​​രു​​​​ന്ന​​​​തി​​​​നാ​​​​ൽ വ​​​​ൻ ദു​​​​ര​​​​ന്ത​​​​മാ​​​​ണ് ഒ​​​​ഴി​​​​വാ​​​​യ​​​​ത്.

അ​​​​ഗ്നി​​​​ര​​​​ക്ഷാ​​​​സേ​​​​ന​​​​യും പോ​​​​ലീ​​​​സും എ​​​​ത്തു​​​​ന്ന​​​​തി​​​​ന് മു​​​​ൻ​​​​പ് ത​​​​ന്നെ പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ൾ ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ആ​​​​രം​​​​ഭി​​​​ച്ചി​​​​രു​​​​ന്നു. കെ​​​​ട്ടി​​​​ട​​​​ത്തി​​​​ൽ കു​​​​ടു​​​​ങ്ങി​​​​യ എ​​​​ട്ടു​​​​പേ​​​​രെ ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ പു​​​​റ​​​​ത്തെ​​​​ത്തി​​​​ച്ചു.

തൊ​​​​ട്ട​​​​ടു​​​​ത്ത കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ളു​​​​ടെ മു​​​​ക​​​​ളി​​​​ൽ നി​​​​ന്ന് മ​​​​ര​​​​പ്പ​​​​ല​​​​ക​​​​ക​​​​ൾ ഇ​​​​ട്ടും, ജ​​​​ന​​​​ൽ ക​​​​ന്പി​​​​ക​​​​ൾ അ​​​​റു​​​​ത്തു​​​​മാ​​​​റ്റി​​​​യും, സാ​​​​രി​​​​ക​​​​ളും ക​​​​യ​​​​റു​​​​ക​​​​ളും കെ​​​​ട്ടി​​​​യു​​​​മാ​​​​ണ് പ​​​​ല​​​​രെ​​​​യും താ​​​​ഴെ​​​​യി​​​​റ​​​​ക്കി​​​​യ​​​​ത്. എ​​​​ന്നാ​​​​ൽ, ടെ​​​​റ​​​​സി​​​​ലേ​​​​ക്കു​​​​ള്ള വാ​​​​തി​​​​ൽ പൂ​​​​ട്ടി​​​​യി​​​​രു​​​​ന്ന​​​​തി​​​​നാ​​​​ൽ മു​​​​ക​​​​ളി​​​​ലേ​​​​ക്ക് ഓ​​​​ടി ര​​​​ക്ഷ​​​​പ്പെ​​​​ടാ​​​​നു​​​​ള്ള ശ്ര​​​​മം പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട​​​​ത് മ​​​​ര​​​​ണ​​​​സം​​​​ഖ്യ ഉ​​​​യ​​​​രാ​​​​ൻ കാ​​​​ര​​​​ണ​​​​മാ​​​​യെ​​​​ന്ന് നാ​​​​ട്ടു​​​​കാ​​​​ർ പ​​​​റ​​​​ഞ്ഞു.

ച​​​​ട്ടം ലം​​​​ഘി​​​​ച്ചാ​​​​ണോ കെ​​​​ട്ടി​​​​ടം നി​​​​ർ​​​​മി​​​​ച്ച​​​​തെ​​​​ന്ന് പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​മെന്നും ഫോ​​​​റ​​​​ൻ​​​​സി​​​​ക് പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യും സി​​​​സി​​​​ടി​​​​വി ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ചു​​​​ള്ള അ​​​​ന്വേ​​​​ഷ​​​​ണ​​​​വും ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ടെ​​​​ന്നും അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

Latest News

Corehub Up